ADVERTISEMENT

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർഥം കേരള ലെജിസ്‌ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ (കെഎൽഎസ്എ) മികച്ച പൊതുപ്രവർത്തകർക്കായി ഏർപ്പെടുത്തിയ ഉമ്മൻ ചാണ്ടി പുരസ്കാരം കോൺഗ്രസ് എംപി ജെബി മേത്തർക്ക്. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്‌കാരം ജനുവരി 9ന് ഉമ്മൻ ചാണ്ടി നഗറിൽ നടക്കുന്ന കേരള ലെജിസ്‌ലേച്ചർ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ വച്ചു നൽകും.

രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ഫാഷിസ്റ്റു വിരുദ്ധ പോരാട്ടത്തിലും പാർലമെന്റ് അംഗം എന്ന നിലയിൽ ജെബി മേത്തർ സ്വീകരിച്ചിട്ടുള്ള കർശന നിലപാടുകളും മഹിളാ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷ എന്ന നിലയിൽ സ്ത്രീ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനായി നടത്തുന്ന പോരാട്ടങ്ങളും സംസ്ഥാനത്തുടനീളം വാർഡുതലം വരെ സ്ത്രീകളെ സംഘടിപ്പിച്ചു കൊണ്ട് ജനാധിപത്യ മുന്നേറ്റത്തിന് കരുത്തു പകർന്ന പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്‌കാരം.

English Summary:

KLSA's Oommen Chandy Award to Jebi Mather

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com