ADVERTISEMENT

ചെന്നൈ ∙ ക്വാലലംപുരിലേക്കു 130 യാത്രക്കാരുമായി ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയരാനിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിന്റെ പിൻചക്രം പൊട്ടിത്തെറിച്ചു. ഉടൻ തന്നെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി.

ഇന്നലെ പുലർച്ചെ 12.20നായിരുന്നു സംഭവം. എംഎച്ച് 181 വിമാനം പുറപ്പെടുന്നതിനായി ബേയിൽനിന്നു റൺവേയിലേക്കു മാറ്റിയപ്പോഴാണു പിൻചക്രം പൊട്ടിത്തെറിച്ചത്. സർവീസ് റദ്ദാക്കിയതിനെ തുടർന്നു യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. സംഭവം മറ്റു സർവീസുകളെ ബാധിച്ചില്ലെന്നു വിമാനത്താവള അധികൃതർ പറഞ്ഞു.

English Summary:

Malaysia-bound flight suffers tyre burst, all passengers safe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com