നിയമസഭയിലേക്ക് കാലിക്കലങ്ങളും ചുമന്ന് മഹിളാ കോൺഗ്രസ് മാർച്ച്: സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

Mail This Article
×
തിരുവനന്തപുരം∙ അരിവില വർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിലേക്കു കാലിക്കലങ്ങളും ചുമന്നു നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിക്കവേ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു.
പരുക്കേറ്റ ജെബി മേത്തർ എംപിയെയും 3 പ്രവർത്തകരെയും ആശുപത്രിയിലേക്കു മാറ്റി. പ്രതിഷേധസൂചകമായി മൺകലങ്ങൾ നിലത്തടിച്ചു പൊട്ടിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേർക്കു കാലിക്കലങ്ങൾ എറിഞ്ഞു.
English Summary:
Mahila Congress march towards assembly
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.