ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാജ്യത്ത് ഏഴു ദിവസത്തിനകം പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രമന്ത്രി ശാന്തനു താക്കൂറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്റ്റാലിന്റെ പ്രതികരണം. "പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടിൽ കാലുകുത്തില്ലെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പുനൽകുകയാണ്. രാജ്യസഭയിൽ എഐഎഡിഎംകെ പിന്തുണച്ചില്ലായിരുന്നെങ്കിൽ ബിൽ നിയമമായി മാറില്ലായിരുന്നു. ബിജെപിയുടെ വിധ്വംസക പ്രവർത്തനങ്ങൾ രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. മതസൗഹാർദം തകർക്കാനാണ് ശ്രമം. സിഎഎയെ പിന്തുണച്ച എഐഎഡിഎംകെയുടെ തനിനിറം ജനം മനസിലാക്കണം" എന്നും സ്റ്റാലിൻ പറഞ്ഞു.

2021ൽ അധികാരത്തിലേറിയപ്പോൾ പൗരത്വ ഭേദഗതി നിയമം പിൻവലിക്കാൻ ഡിഎംകെ സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. തമിഴ്മാട്ടിൽ ഒരിക്കലും ഈ നിയമം നടപ്പിലാവില്ല. വരുംദിവസങ്ങളിൽ സിഎഎയ്ക്കെതിരായ പ്രക്ഷോഭം കടുപ്പിക്കുമെന്നും നിയമത്തിനെതിരെ രണ്ട് കോടിയിലധികം ജനങ്ങളുടെ ഒപ്പുശേഖരിച്ച് രാഷ്ട്രപതിക്ക് സമർപ്പിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

English Summary:

Tamilnadu will not implement caa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com