ADVERTISEMENT

ബെയ്ജിങ്∙ ഒരുമിച്ചു ജീവിക്കുന്നതിനായി കുട്ടികളെ കെട്ടിടത്തിനു മുകളിൽ നിന്ന് താഴേക്കെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കമിതാക്കളുടെ വധശിക്ഷ നടപ്പാക്കി ചൈന. ഷാങ് ബോ എന്ന യുവാവിന്റെയും കാമുകി യേ ചെങ്ചിന്നിന്റെയും വധശിക്ഷയാണ് നടപ്പാക്കിയത്. മാരകവിഷം ശരീരത്തില്‍ കുത്തിവച്ച് വധശിക്ഷ നടപ്പാക്കാനായിരുന്നു ചൈനീസ് സുപ്രീംകോടതിയുടെ ഉത്തരവ്.

Read Also: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഇതര സംസ്ഥാന തൊഴിലാളിക്ക് 82 വർഷം തടവ്

2020ലാണ് കേസിനാസ്പദമായ സംഭവം. കാമുകി യേ ചെങ്ചനുമൊത്ത് ജീവിക്കാനായി ആദ്യ ഭാര്യയിലുണ്ടായ കുട്ടികളെ അപ്പാർട്ട്മെന്റിന്റെ പതിനഞ്ചാം നിലയിൽ നിന്ന് ഷാങ് ബോ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. രണ്ടുവയസ്സുള്ള മകളെയും ഒരു വയസ്സുള്ള മകനെയുമാണ് ഷാങ് ബോ കെട്ടിടത്തിനു മുകളിൽനിന്ന് എറിഞ്ഞു കൊലപ്പെടുത്തിയത്. കാമുകി യേ ചെങ്ചെന്നിന്റെ ആവശ്യ പ്രകാരമായിരുന്നു കൊലപാതകം. തങ്ങളുടെ ബന്ധത്തിനു കുട്ടികൾ ശല്യമാകുമെന്നു പറഞ്ഞായിരുന്നു യേ ചെങ്ചെൻ ഷാങ് ബോയെ കൊലപാതകത്തിനു നിർബന്ധിച്ചത്.

താൻ വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ പിതാവാണെന്നുമുള്ള കാര്യം മറച്ചു വച്ചാണ് ഷാങ് ബോ ചെങ്ചെന്നുമായുള്ള ബന്ധം തുടങ്ങിയത്. 2020ല്‍ ആദ്യഭാര്യ ചെൻ മെയിലിനുമായുള്ള വിവാഹ ബന്ധം ഷാങ് ബോ വേർപ്പെടുത്തിയിരുന്നു. കുട്ടികൾ വീഴുമ്പോള്‍ താൻ ഉറങ്ങുകയായിരുന്നെന്നും താഴെ നിന്ന് ബഹളം കേട്ടപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നുമായിരുന്നു ഷാങ് ബോ ആദ്യം പൊലീസിനോടു  പറഞ്ഞത്. എന്നാൽ പിന്നീടു നടത്തിയ അന്വേഷണത്തിലാണ് കുറ്റം തെളിഞ്ഞത്. 

2020ൽ തന്നെ സുപ്രീംകോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിൽ ചൈനയിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ബുധനാഴ്ചയാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. 

English Summary:

China Enforces Ultimate Punishment: Lethal Injection for Couple Who Threw Children from Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com