ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഎസ്‍ഡിപി) 2022–23ൽ 6.6% വളർച്ച രേഖപ്പെടുത്തിയതായി സാമ്പത്തിക സർവേ. ജിഎസ്ഡിപി സ്ഥിരവിലയിൽ 5,78,05,727 രൂപ ആയിരുന്നത് 6,16,18,850 രൂപയായി. പ്രതിശീർഷ വരുമാനം 6.6% വർധിച്ചു. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണെന്ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Read also: മാസപ്പടി: അടിയന്തരപ്രമേയത്തിന് അനുമതി ഇല്ല; മടിയിൽ കനമില്ലെങ്കിൽ പേടിയെന്തെന്ന് പ്രതിപക്ഷം

2021–22ൽ കേരളത്തിന്റെ റവന്യൂ കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.23% ആയിരുന്നത് 2022–23ൽ 0.88% ആയി കുറഞ്ഞു. ധനക്കമ്മി ഇത‌േ കാലയളവിൽ 3.99% ആയിരുന്നത് 2.44% ആയി കുറ‍ഞ്ഞു. 2023–24ൽ ഇത് 3.50% ആകുമെന്ന് കരുതുന്നു. റവന്യൂ വരുമാനം 2021–22ൽ ജിഎസ്ഡിപിയുടെ 12.48% ആയിരുന്നത് 2022–23ൽ 12.69% ആയി വർധിച്ചു. തനതു നികുതി വരുമാനവും നികുതിയേതര വരുമാനവും യഥാക്രമം 23.36 ശതമാനവും 44.5 ശതമാനവുമായി വർധിച്ചു. മൊത്തം വരുമാനം 13.79 ശതമാനമായി വർധിച്ചു. 

കേന്ദ്ര നികുതി വിഹിതത്തിന്റെയും ഗ്രാന്‍റുകളുടെയും വിഹിതം 2021–22ലെ 12.22 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ് 4.6% നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. മൊത്തം ചെലവ് 2021–22ലെ 10.44 ശതമാനത്തിൽനിന്ന് 2022–23ൽ 10.58 ശതമാനമായി നേരിയ തോതിൽ വർധിച്ചു.

2022–23 അവസാനത്തിൽ സംസ്ഥാനത്തിനു കുടിശികയുള്ള പൊതുകടം 2,38,000.96 രൂപയാണ്. പൊതുകടത്തിന്റെ വാര്‍ഷിക വളർച്ചാ നിരക്ക്  2021–22ലെ 10.16 ശതമാനത്തിൽനിന്ന് 2022–23ൽ 8.19 ശതമാനമായി കുറഞ്ഞു. സിൽവർലൈനെക്കുറിച്ചു റിപ്പോർട്ടിൽ പരാമർശമുണ്ട്. കേരളത്തിന്റെ ഏറ്റവും വലിയ റെയിൽവേ വികസന പരിപാടിയാണ് സിൽവർലൈനെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം–കാസർകോട് യാത്രാസമയത്തെ സിൽവർലൈൻ പദ്ധതി 4 മണിക്കൂറായി ചുരുക്കും. പദ്ധതി 2025ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും 2020ൽ ഡിപിആർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനു സമർപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് റബ്ബർ ഉൽപ്പാദനം വർധിച്ചു. റബ്ബർ കൃഷി വിസ്തൃതി 220 ഹെക്ടർ കുറഞ്ഞ് 5.49 ലക്ഷം ഹെക്ടറായി.

English Summary:

State's Gross Domestic Product (GSDP) grew by 6.6% in 2022-23, Economic Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com