ADVERTISEMENT

തിരുവനന്തപുരം∙ മന്ത്രി എ.കെ.ശശീന്ദ്രൻ മന്ത്രി പദവിയും എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് എൻസിപി അജിത് പവാർ പക്ഷം. ദേശീയ തലത്തിൽ എൻസിപി പിളർന്നതിനു ശേഷം ശരദ് പവാർ പക്ഷത്തിനൊപ്പമാണ് എ.കെ.ശശീന്ദ്രൻ നിലയുറപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവ് ശശീന്ദ്രൻ മാനിക്കണമെന്നും ഒപ്പം നിന്നില്ലെങ്കിൽ അയോഗ്യനാക്കുള്ള നടപടികളിലേക്കു നീങ്ങുമെന്നും അജിത് പവാർ വിഭാഗത്തിന്റെ കേരളഘടകം നേതാക്കൾ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ടു കേരളത്തിലെ രണ്ടു എംഎൽഎമാർക്കും നോട്ടീസ് നൽകാനാണ് അജിത് പവാർ പക്ഷത്തിന്റെ തീരുമാനം. ശശീന്ദ്രനും തോമസ് ചാണ്ടിയുമാണ് എൻസിപിയുടെ കേരളത്തിലെ എംഎൽഎമാർ.

അജിത് പവാർ പക്ഷത്തിന്റെ ആവശ്യത്തിനു പിന്നാലെ മറുപടിയുമായി ശശീന്ദ്രൻ രംഗത്തെത്തി. യഥാർഥ എൻസിപി ശരദ് പവാറിന്‍റേതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ  പ്രതികരണം. തങ്ങളാണ് യഥാർഥ എൻസിപിയെന്ന് തെളിയിക്കപ്പെടുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ വിധി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അജിത് പവാർ വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനം യുക്തിരഹിതമാണെന്നു ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു.

ശശീന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നതോടെ സംസ്ഥാനത്തും എൻസിപി രണ്ടായി പിളരുമെന്ന് ഉറപ്പായിരിക്കുകയാണ്. ജെഡിഎസിൽ ഉടലെടുത്ത പ്രശ്നത്തിനു ശേഷം എൻസിപിയിലും ഉണ്ടായ പൊട്ടിത്തെറി എൽഡിഎഫിനു പുതിയ തലവേദനയാകും

English Summary:

Minister ak saseendran should resign: ncp ajith pawar sided

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com