പെൻഷൻ ഉടൻ, ഡൽഹി സമരവും നവകേരള സദസ്സും വിജയം; സ്ഥാനാർഥികളെ തീരുമാനിക്കാൻ സിപിഎം

Mail This Article
തിരുവനന്തപുരം∙ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാർഥി നിർണയത്തിലേക്ക് സിപിഎം. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി ചർച്ച നടക്കുമെന്നാണു റിപ്പോർട്ട്. ഈ മാസം 16നാണ് സിപിഎം സെക്രട്ടേറിയറ്റ് ചേരുക.
Read also: സർക്കാർ സ്ഥാപനങ്ങളിലേക്ക് വൻ റിക്രൂട്ട്‍മെന്റ്; 1 ലക്ഷം പേർക്ക് മോദി നിയമനകത്ത് നൽകും
തിരഞ്ഞെടുപ്പിനു മുൻപ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകും. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണു കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. ഡൽഹി സമരവും നവകേരള സദസ്സും എൽഡിഎഫിന് മേൽക്കൈ നൽകിയെന്നാണു നേതൃത്വത്തിന്റെ നിഗമനം.
സിപിഎം–15, സിപിഐ–4, കേരള കോൺഗ്രസ് (എം)–1 എന്നിങ്ങനെയാണ് എൽഡിഎഫിൽ മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്ന കേരള കോൺഗ്രസിന് കഴിഞ്ഞ തവണ അവർ യുഡിഎഫ് ടിക്കറ്റിൽ ജയിച്ച കോട്ടയം ലഭിക്കും. സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽതന്നെ മത്സരിക്കും; വച്ചുമാറ്റങ്ങളില്ല.
2019ൽ 16 സീറ്റിൽ മത്സരിച്ച സിപിഎം അവരുടെ കോട്ടയമാണ് കേരള കോൺഗ്രസിന് കൊടുത്തത്. ഇടുക്കിയോ പത്തനംതിട്ടയോ കൂടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ചെയർമാൻ ജോസ് കെ.മാണിയുടെ കത്ത് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് കൈമാറി.