ADVERTISEMENT

എറണാകുളം∙ കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ‍ ഫെബ്രുവരി 13ന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് നല്‍കിയിരിക്കെ, ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിനു തീരുമാനിക്കാമെന്ന് ഹൈക്കോടതി. ഇ.ഡി അയച്ച സമൻസിനെതിരെ ഐസക് നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ഹർജി നാളെ വീണ്ടും പരിഗണിക്കും.

ഐസക്കിന്റെ ഹര്‍ജിയെ എതിർത്ത് ഇ.ഡി നല്‍കിയ മറുപടി സത്യവാങ്മൂലം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ നാളെ പരിഗണിക്കും. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഫെമ നിയമലംഘനം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തോട് ഐസക് മനഃപൂര്‍വം സഹകരിക്കന്നില്ല എന്നാണ് ഇ.ഡിയുടെ വാദം. അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നു. നിയമം ദുരുപയോഗിക്കുകയാണ് ഇവിടെ. അന്വേഷണത്തോടു സഹകരിക്കുന്നതിനു പകരം വ്യാജ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത് എന്നും ഇ.ഡി വാദിക്കുന്നു.

നേരത്തെ, ഐസക്കിനോട് ചൊവ്വാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ജയദീപ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് ഹാജരാകണോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. ഇ.ഡി. സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ടി. ഇത് 16ന് പരിഗണിക്കും.  

English Summary:

'Isaac can decide whether to attend ED summons'; The Masalabond matter is back in court on Tuesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT