ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കുമെന്ന് റിപ്പോർട്ട്. രാജസ്‌ഥാനില്‍നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണു കോൺഗ്രസിന്റെ നീക്കം. സോണിയയുടെ സ്ഥാനാർഥിത്വം ചർച്ചചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ചേർന്നു.

രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിത്വത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. അനാരോഗ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യസഭയിലേക്കു സോണിയയെ പരിഗണിക്കുന്നത്. നിലവിൽ റായ്‌ബറേലിയിൽനിന്നുള്ള എംപിയാണ് സോണിയ.

അതേസമയം, സോണിയക്ക് പകരമായി മകളും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധി റായ്‌ബറേലിയിൽനിന്ന് ലോക്‌സഭയിലേക്കു മൽസരിച്ചേക്കും. കോൺഗ്രസിന്റെ അടിയുറച്ച സീറ്റാണ് റായ്‌ബറേലി.

English Summary:

Sonia Gandhi To Rajya Sabha, Priyanka Gandhi Poll Debut From Rae Bareli:Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com