ADVERTISEMENT

നെടുങ്കണ്ടം∙ ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. തേനി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന പാറയ്ക്കൽ ഷീല (31) ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് ആശുപത്രി അധികൃതർ മരണ വിവരം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ ഷീലയെ കടന്നുപിടിച്ച് വീടിനുള്ളിൽ പൂട്ടിയിട്ട ശേഷം അയൽവാസിയായ ശശി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. 

വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ശശി ഷീലയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഷീലയെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്നു തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ഉടുമ്പൻചോല പൊലീസെത്തി വാതിൽ തകർത്താണ് ഇരുവരെയും പുറത്തെത്തിച്ചത്. പ്രതിയെ അന്നുതന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ഇയാൾക്കും പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഇടുക്കി മെഡിക്കൽ കോളജിലാണുള്ളത്.

English Summary:

Woman died in Udumbanchola after a neighbor poured petrol and set her on fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com