ADVERTISEMENT

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ബാരികേഡുകൾ മറിച്ചിട്ടു. പ്രവർത്തകരിൽ ചിലർ ബാരിക്കേഡിനു മുകളിലേക്ക് കയറി മുദ്രവാക്യം വിളിച്ചു. ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമരം ഉദ്ഘാടനം ചെയ്തു മടങ്ങിയതിനുശേഷമാണ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചത്. പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറാകാത്തതിനെ തുടർന്ന് നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു ബാരിക്കേഡ് പ്രവർത്തകർ നിലത്തേക്ക് തള്ളിയിട്ടു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ പൊലീസ് ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു. നേതാക്കളെത്തി പ്രവർത്തകരെ നിയന്ത്രിച്ചു.

English Summary:

Youth congress assembly march turns violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com