ADVERTISEMENT

കണ്ണൂർ∙ കൊട്ടിയൂരിൽ തെരുവുനായ കുറുകെ ചാടി മുച്ചക്ര സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു. കൊട്ടിയൂർ പാലുകാച്ചി സ്വദേശി എ.എം.രമണിയാണ് മരിച്ചത്. കുറിയർ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

വ്യാഴാഴ്ച രാവിലെ 11ന് സ്കൂട്ടർ സർവീസിന് നൽകാൻ പോകവേ ഹാജി റോഡ്–അയ്യപ്പൻകാവ് റോഡിലായിരുന്നു അപകടം. ഇറക്കത്തിൽവച്ച് തെരുവുനായ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ, സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഹെൽമറ്റ് തകർന്ന് സമീപത്തെ മരത്തിലും കല്ലിലും രമണിയുടെ തല ഇടിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

English Summary:

Differently abled women died in Scooter Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com