ADVERTISEMENT

തിരുവനന്തപുരം∙ സപ്ലൈക്കോ സബ്സിഡി നിരക്കിൽ നൽകുന്ന സാധനങ്ങൾക്ക് വില വർധന നടപ്പാക്കിയുള്ള ഉത്തരവ് പുറത്തിറങ്ങി. സബ്സിഡി 35 ശതമാനത്തിലേക്ക് നിജപ്പെടുത്തിയാണ് പുതിയ വിലവിവരപ്പടിക. 13 സബ്സിഡി സാധനങ്ങളിൽ ഏറ്റവും വില വർധിപ്പിച്ചത് തുവരപ്പരിപ്പിനാണ്. 46 രൂപ വർധിപ്പിച്ച് തുവരപ്പരിപ്പിന്റെ വില 111 രൂപയാക്കി. വൻപയറിന് 30 രൂപയും ഉഴുന്നിന് 29 രൂപയും വൻകടലയ്ക്ക് 26 രൂപയും കൂടും.

മട്ട അരിക്ക് ആറു രൂപയും കുറുവ അരിക്ക് അഞ്ച് രൂപയും ജയ അരിക്ക് നാലു രൂപയും പച്ചരിക്ക് മൂന്നു രൂപയും കൂട്ടി. അര ലീറ്റർ സബ്സിഡി വെളിച്ചെണ്ണയ്ക്ക് ഒൻപത് രൂപയാണ് കൂട്ടിയത്. വില വർധന അടുത്ത ടെൻഡറിൽ വരുന്ന സാധനങ്ങൾക്ക് ഏർപ്പെടുത്തുമെന്നാണ് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ നേരത്തെ വ്യക്തമാക്കിയത്.

മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് വില കൂടുന്നത്. സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വിപണി വിലയിലും 35% മാത്രമാകും വില കുറവ്. ഇതുവരെ 70%വരെ വിലക്കുറവ് ഉണ്ടായിരുന്നു. ഇനി മുതൽ വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്സിഡി ഉൽപ്പന്നങ്ങളുടെ വിലയിൽ മാറ്റംവരുത്താനും മന്ത്രിസഭ തീരുമാനിച്ചിരുന്നു.

English Summary:

Price hike for subsidy items in Supplyco

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com