ഛത്തീസ്ഗഡിലെ ഭിലായ്യിൽ പുക ശ്വസിച്ച് മലയാളി ദമ്പതികൾ മരിച്ചു

Mail This Article
×
ഭിലായ്∙ അഗ്നിബാധയെ തുടർന്നു പുക ശ്വസിച്ച് മലയാളി ദമ്പതികൾ മരിച്ചു. ഇവരുടെ വീടിന്റെ കിടപ്പുമുറിയോടു ചേർന്നുണ്ടായ അഗ്നിബാധയെ തുടർന്നു പടർന്ന പുക ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഞാറയ്ക്കൽ പാറയ്ക്കൽ വർഗീസ് ചെറിയാൻ (66) ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നാളെ ഭിലായ് സുഭേല ഗവൺമെന്റ് ആശുപത്രിയിൽ നടക്കും. തുടർന്നു സംസ്കാരം ഭിലായ് ഗാന്ധി നഗർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ജിൻസി സോജൻ, ജിസോ, ടിറ്റോ. മരുമക്കൾ: സോജൻ ജോസ് കാഞ്ഞൂപ്പറമ്പിൽ (ടൈംസ് ഓഫ് ഇന്ത്യ, ഡൽഹി), രാഗിണി ജിസോ.
English Summary:
Malayali couple died of smoke inhalation in Chhattisgarh's Bhilai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.