ADVERTISEMENT

തിരുവനന്തപുരം∙ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. വെള്ളറട ഇമ്മാനുവല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാർഥി നെയ്യാറ്റിന്‍കര സ്വദേശി മനു എസ്.കുമാറിനാണ് മർദനമേറ്റത്.

റാഗിങ്ങിന്‍റെ ഭാഗമായി പതിനഞ്ചോളം സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മർദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തേനീച്ചക്കൂടിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചെന്നാണ് കോളജ് അധികൃതരുടെ വിശദീകരണം.

മര്‍ദനമേറ്റ വിദ്യാർഥി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആര്യന്‍കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary:

College student beaten up by senior students in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com