ADVERTISEMENT

ന്യൂഡൽഹി∙ ഔട്ടർ ഡൽഹിയിലെ പിതാംപുരയിലെ മാളിലെ ഒരു റസ്റ്ററന്റിൽ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിനിടെ 23കാരനായ യുവാവ് കുത്തേറ്റു മരിച്ചു. ബുദ്ധ വിഹാർ പ്രദേശവാസിയായ ജതിൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സ്വകാര്യ ബാങ്ക് ജീവനക്കാരാണ് ജതിൻ. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തുക്കൾക്കും പരുക്കേറ്റു. റസ്റ്ററന്റ് ജീവനക്കാരുമായുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിച്ചു വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും റസ്റ്ററന്റ് ഉടമയടക്കം ആറുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. 

തൊഴിലാളികളും ജതിനും തമ്മിൽ വഴക്കുണ്ടാവുകയും അവരിൽ‌ ഒരാൾ ജതിന്റെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നുമാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. എന്താണ് വഴക്കിനു പിന്നിലെ കാരണമെന്നു വ്യക്തമല്ല. സുഹൃത്തുക്കളായ വരദ്, പ്രശാൻ എന്നിവർ സംഭവത്തില്‍ ഇടപെടാൻ ശ്രമിച്ചപ്പോഴാണ് അവർക്കും പരുക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ പരുക്കുകളോടെയാണ് ജതിനെ വെളുപ്പിനു 3.37നു ബിഎം ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ അറിയച്ചതിനെ തുടർ‌ന്നാണ് സംഭവം പൊലീസ് അറിയുന്നത്. 

പ്രാഥമികാന്വേഷണത്തിൽ അപകടമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പിന്നീട് നടന്ന അന്വേഷണത്തിലാണ് മരണകാരണം റസ്റ്ററന്റിൽ‌ നടന്ന വഴക്കാണെന്നു കണ്ടെത്തുന്നത്. തുടർ അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. പരുക്കേറ്റ ജതിന്റെ സുഹൃത്തുക്കളുടെ മൊഴി വൈകാതെ രേഖപ്പെടുത്തും. 

English Summary:

Murder in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com