ബന്ദിപ്പൂർ വനത്തിൽ ആനയെ പ്രകോപിപ്പിക്കാൻ ശ്രമം; വിശാഖപട്ടണം സ്വദേശികളിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി

Mail This Article
×
ബെംഗളൂരു∙ ബന്ദിപ്പൂർ വനത്തിൽ ആനയെ പ്രകോപിപ്പിച്ച ആന്ധ്ര വിശാഖപട്ടണം സ്വദേശികളിൽനിന്ന് 25,000 രൂപ പിഴ ഈടാക്കിയതായി വനംവകുപ്പ് അറിയിച്ചു. ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ആനയെ ദേഷ്യം പിടിപ്പിക്കുന്നതിന്റെയും ആന ഓടിച്ചപ്പോൾ രക്ഷപ്പെടാൻ കാറിൽ കയറുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.
Read Also: മകന്റെ സ്കൂൾ ബസ് കാത്തുനിന്നയാൾ പശുവിന്റെ കുത്തേറ്റ് മരിച്ചു; കുത്തേറ്റത് മകന്റെ മുന്നിൽവച്ച്
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. വനപാതയിൽ വാഹനം നിർത്തുന്നവരിൽ നിന്ന് 1000 രൂപയാണ് സാധാരണ പിഴയായി ഈടാക്കുന്നത്.
English Summary:
Tourist have to pay fine as they provoked elephant in Bandipur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.