ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് എക്സ്‌പ്രസില്‍നിന്ന് പുക ഉയര്‍ന്നത് ശുചീകരണത്തിലെ അശ്രദ്ധ മൂലമാണെന്നു സ്ഥിരീകരണം. അഗ്നിരക്ഷാ സംവിധാനത്തിന്റെ സേഫ്റ്റി ക്യാച് വലിച്ചതാണ് പുക ഉയരാൻ കാരണമായത്. ശുചിമുറിയിലെ പുകവലിയിൽനിന്നാണെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. 

Read Also: കാസർകോട്ടേക്കുള്ള വന്ദേഭാരതിൽ വാതകചോർച്ച, പുക; യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി–വിഡിയോ

ബുധനാഴ്ച രാവിലെയാണ് കളമശേരി – ആലുവ സ്റ്റേഷന് ഇടയിൽവച്ച് വന്ദേഭാരതിന്റെ സി5 കോച്ചിൽനിന്ന് പുക ഉയര്‍ന്നത്. തുടർന്ന് ട്രെയിൻ പിടിച്ചിട്ടു. പുക ഉയർന്ന ഉടനെ സി5 ബോഗിയിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്കു മാറ്റിയതിനാൽ ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായില്ലെന്നും റെയിൽവേ അറിയിച്ചു. പ്രശ്നം പരിഹരിച്ചശേഷം രാവിലെ 9.20ന് ട്രെയിൻ ആലുവയിൽനിന്നു പുറപ്പെട്ടു.

English Summary:

Vande Bharat Express Incident Attributed to Cleaning Negligence, Not Smoking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com