മോൻസൻ മാവുങ്കൽ തട്ടിപ്പു കേസ്: കെ.സുധാകരനെ രണ്ടാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം
Mail This Article
കൊച്ചി∙ മോൻസൻ മാവുങ്കൽ തട്ടിപ്പു കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വഞ്ചന, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളം എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. നേരത്തെ കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
മോൻസനുമായി സുധാകരൻ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും പരാതിക്കാർ നൽകിയ 25 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ കെ.സുധാകരൻ കൈപ്പറ്റി എന്നുമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്. സുധാകരന്റെ സാന്നിധ്യത്തിലാണ് 25 ലക്ഷം കൈമാറിയത് എന്നായിരുന്നു പരാതിക്കാർ മൊഴി നല്‍കിയത്.
ക്രൈംബ്രാഞ്ചിന്റെ കളമശേരി യൂണിറ്റാണ് കേസിൽ അന്വേഷണം നടത്തുന്നത്. മോൻസൻ കേസുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ കഴിഞ്ഞ വർഷം ജൂണിൽ സുധാകരനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റ് വേണ്ടി വന്നാൽ ജാമ്യം അനുവദിക്കണമെന്ന കോടതി നിര്‍ദേശത്തെ തുടർന്ന് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. മൂൻ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമാണ് മൂന്നാം പ്രതി.