ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ കൈകോർത്ത് ബിജെപിയും എൽജെപിയും. സീറ്റ് വിഭജനം സംബന്ധിച്ച് ബിജെപിയുമായി ധാരണയിലെത്തിയതായി ലോക് ജനശക്തി പാർട്ടി അധ്യക്ഷൻ ചിരാഗ് പാസ്വാൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവിടുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 

Read More: ലോക്സഭാ സീറ്റ് വിഭജനം: ഇടഞ്ഞ് ചിരാഗ് പസ്വാൻ, എൻഡിഎ വിട്ടേക്കും

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച ആറു സീറ്റുകൾ ഉൾപ്പടെ എട്ടു സീറ്റുകൾ എൽജെപിക്ക് വാഗ്ദാനം ചെയ്തതായാണ് സൂചന. ഇന്ത്യ മുന്നണി ചിരാഗ് പാസ്വാനുമായി ചർച്ചകൾ ആരംഭിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ബിജെപിക്ക് ഒപ്പമെന്ന് വ്യക്തമാക്കി ചിരാഗ് പാസ്വാൻ രംഗത്തെത്തിയത്. എല്ലാ പാർട്ടികളും മുന്നണികളും ചിരാഗ് പാസ്വാൻ തങ്ങളുടെ പക്ഷത്തായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നുപറഞ്ഞാണ് അദ്ദേഹം ഈ വാർത്തയോട് പ്രതികരിച്ചത്. 

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പൊതുസമ്മതനായിരുന്ന രാം വിലാസ് പാസ്വാന്റെ മകനായ ചിരാഗ്, സിംഹത്തിന്റെ മകനെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ യഥാർഥ അവകാശി താനാണെന്നും അദ്ദേഹം പറഞ്ഞു. രാം വിലാസ് പാസ്വാന്റെ മരണത്തെ തുടർന്ന് ചിരാഗും രാം വിലാസ് പാസ്വാന്റെ സഹോദരൻ പശുപതി കുമാർ പരസും തമ്മിലുണ്ടായ അധികാര വടംവലിയിൽ എൽജെപി രണ്ടായി പിളർന്നിരുന്നു. 

2019ൽ രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലാണ്  എൽജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് ബിജെപിയുമായി എൽജെപി സഖ്യത്തിലേർപ്പെട്ടിരുന്നു. എൽജെപിക്ക് നൽകിയ ആറു സീറ്റിലും അവർ വിജയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കഴി‍ഞ്ഞ് ഒരു വർഷത്തിനു ശേഷമാണ് രാം വിലാസ് പാസ്വാൻ അന്തരിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com