വീട്ടുവളപ്പിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റു; തിരുവനന്തപുരത്ത് യുവാവിനു ദാരുണാന്ത്യം

Mail This Article
×
തിരുവനന്തപുരം∙ കാട്ടുപന്നിയെ ഓടിക്കാനായി വീട്ടുവളപ്പിൽ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (അരുൺ–35) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് പുഴയിൽനിന്നു മീൻപിടിച്ച് തിരിച്ചു പോകും വഴിയായിരുന്നു അപകടം.
അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലെത്തിക്കാൻ വാഹനത്തിന്റെ അപര്യാപ്തതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയിലെത്തിക്കാൻ വൈകി. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
English Summary:
Man Dies from Electrified Boar Trap At Trivandrum
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.