തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; സുരേഷ് ഗോപിയോട് വിശദീകരണം തേടി ജില്ലാ കലക്ടർ
![suresh-gopi-new സുരേഷ് ഗോപി. ഫയൽ ചിത്രം: മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/3/13/suresh-gopi-new.jpg?w=1120&h=583)
Mail This Article
തൃശൂർ∙ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയെ തുടർന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കലക്ടർ വിശദീകരണം തേടി. വോട്ട് അഭ്യർഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിലാണ് വിശദീകരണം തേടിയത്. രണ്ടു ദിവസത്തിനകം സുരേഷ് ഗോപി വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ.കെ.വത്സരാജാണ് പരാതി നല്‍കിയത്. സ്ഥാനാർഥിയുടെ അഭ്യർഥനയില്‍ അവശ്യം വേണ്ട പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതി. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്. കെ.മുരളീധരൻ, വി.എസ്.സുനിൽ കുമാർ, സുരേഷ് ഗോപി എന്നിവർ മുന്നണി സ്ഥാനാർഥികൾ മത്സരിക്കുന്ന തൃശൂരിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.