ADVERTISEMENT

കൽപറ്റ∙ കരുവന്നൂരിൽ മാത്രമല്ല, സിപിഎമ്മിന് എല്ലാ ജില്ലകളിലും രഹസ്യ അക്കൗണ്ടുകളുണ്ടെന്നു വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ.സുരേന്ദ്രൻ. നോട്ട് നിരോധന സമയത്ത് സമാഹരിച്ച പണമെല്ലാം അവർ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിച്ചത്. നോട്ട് നിരോധന സമയത്ത് മുഖ്യമന്ത്രി സമരം ചെയ്തത് ഈ കള്ളപ്പണം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച കള്ളപ്പണം വീണ്ടെടുത്ത് പണം നഷ്ടമായവർക്ക് നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസ് - സിപിഎം തീവെട്ടിക്കൊള്ളയ്ക്ക് ഇരയായവർക്കൊപ്പമാണ് കേന്ദ്ര സർക്കാരും ബിജെപിയും. വയനാട് ജില്ലയിൽ പുൽപ്പള്ളി സഹകരണ ബാങ്കിലും അഴിമതി നടന്നു. കോൺഗ്രസാണ് ഇതിനു പിന്നിൽ. സിപിഎമ്മും കോൺഗ്രസും നടത്തിയ സഹകരണകൊള്ളയെല്ലാം പുറത്തുകൊണ്ടുവരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

നാമനിർദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നത് സന്തോഷമാണ്. ഡി.രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്നത്തെ പത്രത്തിലുള്ളത്. ഡൽഹിയിൽ കെട്ടിപ്പിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നത്. വിചിത്രമായ മത്സരമാണ് വയനാട്ടിൽ നടക്കുന്നത്. രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ടാണ് ഡൽഹിയിൽ ഒരു നയവും കേരളത്തിൽ മറ്റൊരു നയവുമുള്ളത്? എന്തുകൊണ്ടാണ് ഒരു പട്ടികവർഗക്കാരി രാഷ്ട്രപതിയാകുന്നതിനെ രാഹുൽ ഗാന്ധി എതിർത്തത്? ദ്രൗപതി മുർമുവിനെ ഇപ്പോഴും താങ്കളുടെ പാർട്ടിക്കാർ പരിഹസിക്കുന്നതെന്താണ്? അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കും എതിരായ ഇ.ഡി അന്വേഷണത്തിൽ പ്രതിഷേധിച്ച് ഇവിടെ റാലി നടത്താൻ രാഹുൽഗാന്ധി തയ്യാറാകുമോ? കേജരിവാളിന് വേണ്ടി പ്രതിഷേധിച്ചത് പോലെ പിണറായി വിജയനും വീണയ്ക്കും എതിരായി ഇ.ഡി വന്നാൽ കോൺഗ്രസ് പ്രതികരിക്കുമോ ?’ – കെ.സുരേന്ദ്രൻ ചോദിച്ചു. വയനാട്ടിലുള്ള രാമഭക്തർ ചോദിക്കുന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അയോധ്യയിൽ മാത്രം പോകാത്തതെന്നാണ്. രാഹുൽ ഗാന്ധിയുടെ മതേതരത്വം വൺ സൈഡഡ് അല്ലെങ്കിൽ അദ്ദേഹം അയോധ്യയിലെ രാമക്ഷേത്രത്തിലും പോകുമെന്നും സുരേന്ദ്രൻ പറഞ്ഞു. 

English Summary:

K Surendran against Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com