ഭാര്യയെയും ഭാര്യാമാതാവിനെയും ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം, യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Mail This Article
×
പുൽപള്ളി∙ കേണിച്ചിറ മാതമംഗലത്ത് യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കുപ്പാടി സ്വദേശി ജിനുവാണ് ഭാര്യ അശ്വതിയെയും ഭാര്യാമാതാവ് സുമതിയെയും, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജിയെയും ചുറ്റിക ഉപയോഗിച്ച് ആക്രമിച്ചത്. ഇന്ന് രാവിലെ ആറുമണിയോടയാണ് സംഭവം. ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജിനുവിനെ പിന്നീട് സമീപത്തെ തോട്ടത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിനു വിഷം കഴിച്ചതായി സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
English Summary:
Attempting to kill his wife and mother-in-law, the young man was taken into police custody
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.