വ്യാജവിഡിയോ പ്രചരിപ്പിച്ച കേസിൽ ജയിലിൽ: വിവാദ യൂട്യൂബർ മനീഷ് കശ്യപ് ബിഹാറിൽ ലോക്സഭാ സ്ഥാനാർഥി

Mail This Article
പട്ന ∙ വിവാദ യുട്യൂബർ മനീഷ് കശ്യപ് ബിഹാറിൽ ലോക്സഭാ സ്ഥാനാർഥിയാകും. ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽ ആക്രമിക്കപ്പെടുന്നതായി വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ മനീഷ് കശ്യപ് ഒൻപതു മാസത്തോളം ജയിലിലായിരുന്നു.
-
Also Read
സി.ഡി.ഷിജു, സഹീറ ഉമ്മർ എന്നിവരെ ആദരിച്ചു
മനീഷ് കശ്യപിന്റെ വിഡിയോ വൈറലായതിനെ തുടർന്നു ഭയചകിതരായ അതിഥി തൊഴിലാളികൾ തമിഴ്നാട്ടിൽ നിന്നു കൂട്ടത്തോടെ ബിഹാറിലേക്കു മടങ്ങുന്ന സ്ഥിതിയുണ്ടായി. ബിഹാർ–തമിഴ്നാട് സർക്കാരുകൾ തമ്മിലുള്ള ബന്ധവും ഇതിന്റെ പേരിൽ വഷളായി. വിഡിയോ വ്യാജമാണെന്നു തെളിഞ്ഞതിനെ തുടർന്നു തമിഴ്നാട് പൊലീസ് മനീഷ് കശ്യപിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തിരുന്നു. ഒൻപതു മാസത്തെ ജയിൽവാസത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണു മനീഷ് കശ്യപ് ജാമ്യമെടുത്തു പുറത്തിറങ്ങിയത്.
ബിഹാറിലെ പശ്ചിമ ചമ്പാരൻ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിക്കാനാണ് മനീഷിന്റെ തീരുമാനം. ആദ്യമായല്ല മനീഷ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. 2020ൽ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചൻപതിയ മണ്ഡലത്തിൽ സ്വതന്ത്രനായി മൽസരിച്ച മനീഷ് 9239 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.