ADVERTISEMENT

ചെന്നൈ ∙ നാഗപട്ടണത്ത് ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണ് വീടുകൾ കത്തിനശിച്ച സംഭവത്തിൽ 3 ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി സ്ഥാനാർഥി എസ്.ജി.എം.രമേശിന്റെ പ്രചാരണത്തിനിടെയാണ് സംഭവം.

റിട്ട.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പക്കിരിസ്വാമിയുടെ വീടിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിലേക്കും തീപടർന്നു. അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്.

പക്കിരിസാമി, ഭാര്യ ഭാനുമതി, മക്കളായ ശ്രീപ്രിയ, ശ്രീലേഖ, മരുമകൾ രേവതി എന്നിവർ പെട്ടെന്നുതന്നെ വീടിനു പുറത്തേക്ക് ഇറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. 2 ടിവി, 2 ഫ്രിജ്, 2 കട്ടിലുകൾ, വാഷിങ് മെഷീൻ, 6 അലമാര, 6 ഫാനുകൾ, പാത്രങ്ങൾ, പുസ്തകങ്ങൾ എന്നിവ അടക്കം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന വീട്ടുടമസ്ഥരുടെ പരാതിയിലാണ് കേസെടുത്തത്. ബിജെപി പ്രവർത്തകർക്കെതിരെ പക്കിരിസാമിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു.

English Summary:

Firecracker Fiasco: BJP Workers Charged as Campaign Celebration Ignites Chennai Homes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com