ട്രെയിനിൽ നിന്നു വീണ യുവാവിനെ രക്ഷിക്കാൻ ശ്രമം; വീണു പരുക്കേറ്റ സുഹൃത്ത് മരിച്ചു

Mail This Article
×
തിരുവില്വാമല∙ ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനിൽ നിന്നു വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ചു വീണു ഗുരുതരമായി പരുക്കേറ്റ മലേശമംഗംലം കോട്ടാട്ടുകുന്ന് നിധിൻ (കുട്ടു-26) മരിച്ചു.
പാലക്കാട് ലക്കിടി മൺപറമ്പിൽ രഞ്ജിത്ത് (33) ട്രെയിനിൽ നിന്ന് വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്തിനെ സേലത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സേലത്തിനടുത്തു സോളാർപേട്ട സ്റ്റേഷനു സമീപത്താണു വെള്ളിയാഴ്ച രാത്രി എട്ടരയോടെ അപകടം നടന്നത്. വിഷു അവധിക്കു നാട്ടിലേക്കു വരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. സംസ്കാരം ഇന്നു പാമ്പാടി പൊതു ശ്മശാനത്തിൽ നടക്കും.
English Summary:
Kerala Man Loses Life in Heroic Train Rescue Attempt
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.