ADVERTISEMENT

കേവലം ആറാംക്ലാസ് വിദ്യാഭ്യാസമുള്ള ശങ്കർ റാവുവിനെ എന്തു കൊണ്ടാണ് ബസ്തർ മേഖലയിലെ മാവോയിസ്റ്റുകൾ തങ്ങളുടെ മോട്ടിവേറ്റർ ആയി കാണുന്നത്. അതിനു കാരണമുണ്ട്. അക്കാരണം തന്നെയാണ് ഛത്തീസ്ഖണ്ഡിലെ പ്രമുഖ മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവിന്റെ മരണം സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്കു കനത്ത തിരിച്ചടിയാണെന്ന് പൊലീസ് വിലയിരുത്തുന്നത്. ഡിവിഷനൽ കമ്മിറ്റി അം​ഗമായ ശങ്കറിന്റെ തലയ്ക്കു സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ വിലയിട്ടിരുന്നു. ഛത്തിസ്ഗഡിലെയും ജാർഖണ്ഡിലെയും വിവിധ മാവോയിസ്റ്റ് സംഘങ്ങളുടെ ഏകോപനച്ചുമതലക്കാരനായിരുന്നു ശങ്കർ. ജാർഖണ്ഡ് സർക്കാർ ഇയാളുടെ തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ടിരുന്നു.

മുന്നു വർഷത്തിനിടെ സുരക്ഷാ സേനയുമായുണ്ടായയ ഏറ്റുമുട്ടലിൽ 4 തവണ ശങ്കർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. എന്നാൽ ചൊവ്വാഴ്ച ഛത്തിസ്ഗഡിലെ ബക്സർ മേഖലയിലുണ്ടായ ഏറ്റുമുട്ടൽ ശങ്കറിന്റെ ജീവനെടുത്തു. 14 സ്ത്രീകൾ ഉൾപ്പെടെ സംഘത്തിൽപ്പെട്ട് 29 പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.‌ 20 വർഷമായി പൊലീസ് അന്വേഷിച്ചുവരുന്ന കൊടും കുറ്റവാളിയായ മാവോയിസ്റ്റാണ് ശങ്കർ. ഛത്തിസ്ഗഡിലെ 10 പൊലീസ് സ്റ്റേഷനുകീഴിലായി തൊണ്ണുറോളം കേസുകൾ ശങ്കറിനെതിരായുണ്ട്. ബാന്ദേ, തടോകി, ദുർ​ഗോണ്ഡൽ, പ്രതാപൂർ, അംബേഡ, ബാഡ്​ഗൺ, അന്താ​ഗ്ര സ്റ്റേഷനുകളിൽ ഒരു ഡസനിലേറെ കേസുകൾ റാവുവിനെതിരെയുണ്ട്.

ശങ്കറിന്റെ നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയോ 

തെലങ്കാനയിലെ വാറങ്കൽ സ്വദേശയിയായ ശങ്കർ റാവു 1998-99 കാലയളവിലാണ് നക്സൽ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. സാമ്പത്തിക പ്രതിസന്ധിമൂലം പല മാവോയിസ്റ്റ് പ്രസ്ഥാനങ്ങളും പ്രവർത്തനം അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവരെയെല്ലാം സാമ്പത്തികമായും ആശയപരമായും സഹായിച്ചു കൂടെ നിർത്തിയത് ശങ്കറായിരുന്നു. ചൊവ്വാഴ്ച ഛത്തീസ്ഗഡിലെ ബിനാ​ഗുണ്ഡ - കൊന​ഗുണ്ഡ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണു റാവുവിന്റെ മരണം. ബസ്തർ ജില്ലാ റിസർവ് ​ഗാർഡ്, ബിഎസ്‌എഫ് സംയുക്തസംഘവുമായുണ്ടായ ഏറ്റുമുട്ടലാണു സമീപകാലത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് ആൾനാശത്തിനിടയായത്. മാവോയിസ്റ്റ് നീക്കം രഹസ്യമായി അറിഞ്ഞ സംയുക്തസംഘം പ്രദേശമാകെ വളയുകയായിരുന്നു. ബസ്തർ മേഖലയിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാ​ഗമായാണ് ബിനാ​ഗുണ്ഡ വനമേഖലയിൽ മാവോയിസ്റ്റുകൾ തമ്പടിച്ചത്.

ശങ്കർ റാവുവിനു പുറമെ ഡിവിഷനൽ കമ്മിറ്റി അം​ഗങ്ങളായ ശ്രീപള്ളി സുധാകർ, ലളിതാ ​ഗോട്ട തുടങ്ങിയവരും കൊല്ലപ്പെട്ടു, സുധാകറിന്റെ തലയ്ക്ക് 17 ലക്ഷവും ലളിതയ്ക്ക് 9 ലക്ഷവും സർക്കാർ ഇനാം പ്രഖ്യാപിച്ചിരുന്നു. തെലങ്കാനയിലെ വാറങ്കൽ ചല്ലാ​ഗരി​ഗ് സ്വദേശിയായ ശങ്കർ സ്കൂൾ പഠനം ഉപേക്ഷിച്ചാണു നക്സൽ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായത്. 

മാവോയിസ്റ്റുകളുടെ ധനമന്ത്രി 

ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശങ്കർ ഛത്തിസ്ഗഡിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. പ്രതാപൂർ, ബാഡ്​ഗാവ്, സിക്കോഡ, ദുർ​ഗോണ്ഡൽ മേഖലയിലെ നക്സൽ പ്രവർത്തനങ്ങളുടെ  നിയന്ത്രണം ശങ്കറിനായിരുന്നു. ഇദേഹത്തിന്റെ ഭാര്യ രജ്ജിത പ്രതാവ്പൂർ ഏരിയ കമ്മിറ്റി അം​ഗമാണ്. റോഡ്, പാലം നിർമാണ കരാരുകാരിൽനിന്നും കഞ്ചാവ്, കറുപ്പ് ലോബിയിൽനിന്നു ലെവി പിരിച്ചിരുന്നതും ഇദ്ദേഹമാണ്. 2010- 11 കാലയളവിൽ റോഹാഘട്ട് ഏരിയകമ്മിറ്റി സെക്രട്ടറിയായിരുന്നു. പിന്നീട് പ്രതാപൂർ കമ്മിറ്റി സെക്രട്ടറിയായി. 2018ലാണ് ഏരിയാ കമ്മിറ്റി അംഗമാവുന്നത്. മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ മോട്ടിവേറ്ററായിരുന്ന ശങ്കർ പതിവായി നക്സൽ ബാധിത ​ഗ്രാമങ്ങൾ സന്ദർശിച്ച് ചെറുപ്പക്കാരെ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കാൻ പ്രേരിപ്പിച്ചിരുന്നു. 

ഛത്തിസ്ഗഡിലെ ബിജാപൂർ സ്വദേശിനാണു ലളിതാ ​ഗോട്ട. പ്രതാപ്പൂർ കമ്മിറ്റിയുടെ ചുമതലക്കാരിയായിരുന്നു ഇവർ. മാവോയിസ്റ്റ് ലഘുലേഖ, സാഹിത്യ പ്രചാരണച്ചുമതലയും ലളിതയ്ക്കായിരുന്നു. അത്യാധുനിക എ.കെ. 47, ഇൻസാസ്, എസ്എൽആർ, 12 ബോർ ​ഗൺ എന്നിവ ഉപയോ​ഗിക്കാൻ വിദ​ഗ്ധ പരിശീലന നേടിയ ശങ്കർ ജം​ഗിൾ ഏറ്റുമുട്ടലിൽ അതിവിദഗ്ധനായിരുന്നു.

English Summary:

Who was Maoist Shankar Rao, killed in Bastar operation?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com