ADVERTISEMENT

വളാഞ്ചേരി∙ വട്ടപ്പാറ വളവില്‍ സവാള കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവറും സഹായിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ നാലരയോടെയാണ് അപകടം. വട്ടപ്പാറ പ്രധാന വളവിലാണ് ലോറി പാതയോരം ചേർന്ന് മറിഞ്ഞത്. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. ഹൈവേ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. 

അപകടത്തെ തുടര്‍ന്ന് റോഡില്‍ ഓയില്‍ പരന്നൊഴുകിയതിനെ തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു. തിരൂരില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി റോഡ് ഗതാഗതയോഗ്യമാക്കി.

English Summary:

Lorry accident in Valanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com