ADVERTISEMENT

തിരുവനന്തപുരം ∙ മെഡിക്കൽ കോളജിൽ ജീവനക്കാരിയെ രോഗി മർദിച്ചു. എംആർഐ സ്കാനിങ് വിഭാഗത്തിലെ ജീവനക്കാരി ജയകുമാരിക്കാണ് (57) മർദനമേറ്റത്. ഇടിവള കൊണ്ട് ഇടിയേറ്റ് മുഖത്തെ എല്ലുകൾ പൊട്ടിയ ജയകുമാരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ പൂവാർ‌ സ്വദേശി അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കാനിങ്ങിനു തീയതി നൽകിയില്ലെന്നു പറഞ്ഞ് തർക്കമുണ്ടായതിനു പിന്നാലെ അനിൽ ഇടിവള കൊണ്ട് ജയകുമാരിയുടെ മുഖത്തിടിക്കുകയായിരുന്നെന്നാണ് വിവരം.

English Summary:

Medical college employee was assaulted by the patient

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com