വിധി അപ്രതീക്ഷിതമെന്ന് മാത്യു കുഴൽനാടൻ; ലാവലിനെ പോലെ കെട്ടിച്ചമച്ച കേസെന്ന് എ.കെ.ബാലൻ

Mail This Article
×
കൊച്ചി∙ മാസപ്പടി കേസിൽ അന്വേഷണമില്ലെന്ന കോടതി തീരുമാനം അപ്രതീക്ഷിതമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. വിധി പകർപ്പ് കണ്ട ശേഷം പ്രതികരിക്കാം. എന്ത് കാരണത്താലാണ് കോടതി ഹർജി നിരസിച്ചതെന്ന് അറിയില്ല. വിധി പഠിക്കണം. എന്താണ് സംഭവിച്ചതെന്ന് ജനങ്ങളോട് പറയും. നിയമപോരാട്ടം തുടരും. മാറിചിന്തിക്കേണ്ട ആവശ്യമില്ലെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
അതേസമയം, നിയമത്തെപ്പറ്റി അറിയാവുന്ന മാത്യു കുഴൽനാടൻ കേസിന്റെ പിന്നലെ പോകേണ്ട ആവശ്യമില്ലായിരുന്നുവെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ പറഞ്ഞു. ലാവലിൻ കേസിനെപ്പോലെ കെട്ടിച്ചമച്ചതാണ് മാസപ്പടി കേസും. നിയമപരമായി നിലനിൽക്കുന്ന കേസായിരുന്നില്ല ഇത്. ലാവലിൻ പോലെ പ്രതിപക്ഷത്തിന്റെ കയ്യിൽ കിട്ടിയ ആയുധം ഓരോ ദിവസവും ഊതിവീർപ്പിക്കുകയായിരുന്നുവെന്നും എ.കെ.ബാലൻ വ്യക്തമാക്കി
English Summary:
Mathew Kuzhalnadan and AK Balan reactions on Masapadi case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.