നീന്തി മറുകരയിലെത്താമെന്നു പറഞ്ഞ് കനാലിൽ ചാടി; യുവാവിന്റെ മൃതദേഹം കണ്ടെത്തി

Mail This Article
×
കോഴിക്കോട്∙ ഇന്നലെ രാത്രി കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആശാരികണ്ടി വാഴയിൽ മീത്തൽ ഗംഗാധരന്റെ മകൻ യദുവിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. രാത്രി 10.30ന് ജോലി കഴിഞ്ഞ് വരവെ മാമ്പള്ളി ഭാഗത്ത് കനാലിന്റെ അക്വഡേറ്റിലേക്ക് ചാടുകയായിരുന്നു. സുഹൃത്തുക്കളോട് നീന്തി മറുകരയിലെത്താമെന്ന് പറഞ്ഞ യദു മറുഭാഗത്ത് എത്തിയില്ല.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ പെരുവണ്ണാമൂഴിയിൽനിന്നു കനാൽ വെള്ളം തടഞ്ഞു പുഴയിലേക്കു തിരിച്ചുവിട്ട് തിരച്ചിൽ നടത്തി. 11 മണിയോടെയാണു മൃതദേഹം കണ്ടെത്തിയത്. അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് യദു.
English Summary:
Kozhikode Youth Vanishes in Kuttyadi Irrigation Canal Swim Attempt
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.