പേരാമ്പ്രയിൽ തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്

Mail This Article
×
പേരാമ്പ്ര∙ തെരുവ് നായയുടെ ആക്രമണത്തില്‍ 5 പേര്‍ക്കു പരുക്കേറ്റു. ഇന്നു രാവിലെ എട്ടരയോടെയാണു സംഭവം. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തുംവച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പേരാമ്പ്ര പാറേന്റെ മീത്തല്‍ രാജന് (60), കിഴക്കന്‍ പേരാമ്പ്ര കണ്ണോത്ത് അശോകന് (50), ആവള നെല്ലിയുള്ള പറമ്പില്‍ പാര്‍ത്തിവ് (17), പൈതോത്ത് കാപ്പുമ്മല്‍ കുമാരന് (68), എരവട്ടൂര്‍ പാച്ചിറ വയല്‍ ആദര്‍ശ് (22) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൈതൊത്ത് കാപ്പുമ്മല്‍ കുമാരനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം.
English Summary:
Stray Dog Attack in Perampra Leaves 5 Injured, Creates Panic
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.