ADVERTISEMENT

ഗുവാഹത്തി∙  തീവ്രവാദ സംഘടനയായ അൽഖായിദയുമായി  ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു ബംഗ്ലദേശ് സ്വദേശികളെ അറസ്റ്റുചെയ്തു. ബഹർ മിയ (30), റസൽ മിയ (40) എന്നിവരാണ് അറസ്റ്റിലായത്. ഗുവാഹത്തി റെയിൽവേസ്റ്റേഷനിൽ നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. 

തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീം (എബിടി) അംഗങ്ങളാണ് ഇവർ. അൽഖായിദയുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.  പാസ്പോർട്ടില്ലാതെ അനധികൃതമായി ഇന്ത്യയിൽ താമസിച്ചിരുന്ന ഇവരുടെ കയ്യിൽനിന്ന് വ്യാജ ആധാറും പാൻകാർഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. യുവാക്കളെ ആകർഷിച്ച് അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. 

English Summary:

Two Bangladeshi Terrorists were arrested in Guwahati

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com