കല്യാണത്തിനുപോയ മാതാപിതാക്കൾ മൂന്നു വയസ്സുകാരിയെ കാറിൽവച്ചു മറന്നു; കുട്ടി മരിച്ചനിലയിൽ

Mail This Article
കോട്ട∙ വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മൂന്നുവയസ്സുകാരിയെ കാറിൽവച്ച് മറന്നു. മണിക്കൂറുകൾക്കുശേഷം തിരിച്ചെത്തിയപ്പോൾ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പ്രദീപ് നഗറിന്റെ മകൾ ഗോർവിക നഗർ ആണ് മരിച്ചത്.
ഭാര്യയ്ക്കും രണ്ടു പെൺമക്കൾക്കുമൊപ്പം വിവാഹംകൂടാൻ പോയതായിരുന്നു പ്രദീപ് നഗർ. സ്ഥലത്തെത്തിയപ്പോൾ ഭാര്യയും മൂത്ത മകളും കാറിൽനിന്നു പുറത്തിറങ്ങി. പ്രദീപ് പിന്നീട് വാഹനം പാർക്ക് ചെയ്യാനായി പോയി. മക്കൾ രണ്ടുപേരും ഭാര്യയ്ക്കൊപ്പമുണ്ടെന്നുകരുതി ഇയാൾ കാർ ലോക്ക് ചെയ്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി.
രണ്ടുമണിക്കൂറിനുശേഷമാണ് ഇളയകുട്ടി ഒപ്പമില്ലെന്ന് അവർ തിരിച്ചറിഞ്ഞത്. തുടർന്ന് കാറിലെത്തിനോക്കിയപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് കുടുംബം വിസമ്മതിച്ചു