ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയിൽ നിന്ന് സ്വാതി മലിവാൾ എംപി പുറത്തേയ്ക്കു വരുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ തന്നെ മർദിച്ചെന്ന് സ്വാതി ആരോപിക്കുന്ന മേയ് 13ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം സ്വാതി പുറത്തേക്ക് വരുന്നതാണ് ദൃശ്യങ്ങളിൽ. തന്റെ കയ്യിൽ പിടിച്ചുപുറത്തേക്ക് കൊണ്ടുവരുന്ന വനിതാ പൊലീസിനെ സ്വാതി തട്ടിമാറ്റുന്നതും വിഡിയോയിലുണ്ട്. 

മേയ് 13ന് മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് ബൈഭവ് കുമാർ ക്രൂരമായി ആക്രമിച്ചെന്നും തലയ്ക്കും കാലിനും മുറിവേറ്റെന്നുമാണ് സ്വാതി ഡൽഹി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ സ്വാതിക്ക് മുറിവേറ്റതായ സൂചനകളില്ല. സ്വാതി മലിവാളിന്റെ ആരോപണങ്ങളുടെ സത്യം എന്ന പേരിൽ ആം ആദ്മി പാർട്ടിയും ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്.

അതേസമയം കേജ്‌രിവാളിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുള്ളതായി സ്വാതി എക്സിൽ ആരോപിച്ചു.

English Summary:

CCTV Unveils Swati Maliwal's Exit and Sparks Political Firestorm

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com