ഇബ്രാഹിം റഈസിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Mail This Article
ന്യൂഡൽഹി∙ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഈസിയുടെ മരണം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ച മോദി, അദ്ദേഹത്തിന്റെ കുടുംബത്തെയും ഇറാൻ ജനതയെയും അനുശോചനമറിയിച്ചു.
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ റഈസി നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് മോദി കുറിച്ചു. റഈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിനു പിന്നാലെ ഇറാനു പിന്തുണ അറിയിച്ച് മോദി രംഗത്തെത്തിയിരുന്നു.
'ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ പ്രസിഡന്റ് ഡോ. സെയ്ദ് ഇബ്രാഹിം റഈസിയുടെ ദാരുണമായ വിയോഗത്തിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നു. ഇന്ത്യ - ഇറാൻ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും. റഈസിയുടെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും എന്റെ അനുശോചനം’ – മോദി എക്‌സിൽ കുറിച്ചു.