ADVERTISEMENT

തിരുവനന്തപുരം∙ പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ചികിത്സപ്പിഴവ് തുടർക്കഥയാവുമ്പോഴും പകർച്ചവ്യാധികൾ പടരുമ്പോഴും സർക്കാർ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തൈക്കാട് ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ആരോഗ്യകേരളത്തിന് അപമാനമാണെന്നും വി.മുരളീധരൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

ഗർഭാവസ്ഥയിൽ മരിച്ച ശിശു ‘ഉറങ്ങുകയാണ്’ എന്നു പറഞ്ഞ തൈക്കാട് ആശുപത്രിയിലെ ഡോക്ടർമാർക്ക് ‘നല്ല നമസ്ക്കാരം’ എന്ന് മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക കൂട്ടി തുന്നിക്കെട്ടിയും കൈവിരലിന് ശസ്ത്രക്രിയക്കെത്തിയാൽ നാവിന് നടത്തിയും കേരളത്തിലെ സർക്കാർ ആശുപത്രികൾ രാജ്യത്തിനു മുന്നിൽ പരിഹാസ്യരാവുകയാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള രോഗികളുടെ ജീവനാണ് ഇത്തരത്തിൽ പന്താടപ്പെടുന്നത്. 

മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും അപകടകരമായി പടർന്നു പിടിക്കുന്നു. മുഖ്യമന്ത്രിക്ക് പനി വന്നാലും ചികിത്സിക്കാൻ അമേരിക്കയിൽ പോവാം. പക്ഷേ നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ പോലും പോകാൻ നിവൃത്തിയില്ലാത്ത പാവങ്ങൾ എന്തുചെയ്യണമെന്നും വി.മുരളീധരൻ ചോദിച്ചു.  

English Summary:

Government is destroying health sector– V.Muralidharan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com