ADVERTISEMENT

തിരുവനന്തപുരം∙ മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ എച്ച്.യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്ന് പൊലീസ്. യദുവിനെ അറസ്റ്റ് ചെയ്യാന്‍ തക്ക ക്രിമിനല്‍ കേസൊന്നും നിലവിലില്ലെന്നും പൊലീസ് അറിയിച്ചു.

യദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയിലാണ് പൊലീസിന്റെ വിശദീകരണം. മേയര്‍ക്കെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കുന്നെന്നായിരുന്നു യദുവിന്റെ പരാതി. 

വിഷയവുമായി ബന്ധപ്പെട്ട് മേയറുടെ രഹസ്യമൊഴി ഇന്നലെ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാണ് മേയറുടെ പരാതി. കേസില്‍ ഉടന്‍ കുറ്റപത്രം നല്‍കാനാണ് പൊലീസ് ഉന്നതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

English Summary:

Arya Rajendran case: There is no need to arrest KSRTC Driver Yedhu says Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com