ADVERTISEMENT

കോഴിക്കോട്∙ മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. ചേളന്നൂർ തിയ്യക്കണ്ടിയിൽ ബാബുവിന്റെ മകൻ മിഥുൻ (31) ആണ് മരിച്ചത്.  ഞായറാഴ്ച രാത്രി അകലാപ്പുഴയിൽ പാവയിൽ ചീർപ്പിനടുത്ത് മീൻ പിടിക്കാൻ പോയ മിഥുനെ കാണാതാവുകയായിരുന്നു.

നരിക്കുനി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രാത്രി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ തോണിയിൽ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: നീതു.

English Summary:

Yough Goes Missing and Found Drowned in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com