കണ്ണൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്; എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരൻ അറസ്റ്റിൽ

Mail This Article
×
മട്ടന്നൂർ∙ കണ്ണൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ വനിതാ കാബിൻ ക്രൂവിന്റെ കൈയിൽ നിന്ന് സ്വർണം പിടിച്ചെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസ് കാബിൻ ക്രൂ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് (33) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ചത്തെ മസ്കത്ത് വിമാനത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും പിടിയിലായ 850 ഗ്രാം സ്വർണം കടത്താൻ ഒത്താശ ചെയ്തതു സുഹൈലാണെന്നു ഡിആർഐ അറിയിച്ചു. കൊൽക്കത്ത സ്വദേശിനി സുരഭി ഖാതുനെ 850 ഗ്രാം സ്വർണമാണു കടത്താൻ ശ്രമിച്ചത്. ഇതിന് 60 ലക്ഷത്തോളം രൂപ വിലവരും. 4 കാപ്സ്യൂളുകളാണു ശരീരത്തിന്റെ പിൻഭാഗത്ത് സുരഭി ഒളിപ്പിച്ചത്. സുരഭിയെ കോടതി റിമാൻഡ് ചെയ്തു.
English Summary:
Gold smuggling at Kannur airport; Air India Express employee arrested
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.