ADVERTISEMENT

സീതത്തോട് ∙ പത്തനംതിട്ട – ആങ്ങമൂഴി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ മുണ്ടക്കയം പുഞ്ചവയൽ 504 കോളനി കൂരംപ്ലാക്കൽ രവികുമാർ (റെജി–48) രാത്രി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ആങ്ങമൂഴിയിലുള്ള വിശ്രമ മുറിയിൽ ഉറങ്ങുന്നതിനിടെയാണ് സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയിൽ പ്രശ്നങ്ങളൊന്നും കാണാത്തതിനെ തുടർന്ന് വിട്ടയച്ചു. തിരികെ മുറിയിലെത്തി ഉറങ്ങുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്.

സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി. ഭാര്യ : ബിന്ദു രവികുമാർ. മക്കൾ : ആര്യമോൾ, അശ്വിൻ‌. സംസ്കാരം പിന്നീട്.

English Summary:

KSRTC Driver Ravikumar Dies of Heart Attack in Angamoozhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com