കാപ്പ ചുമത്തിയ പ്രതി വീണ്ടും പിടിയിൽ

Mail This Article
പാലക്കാട്∙ കാപ്പ ചുമത്തിയ പ്രതി കഞ്ചാവുമായി പിടിയിൽ. സൂപ്പിക്കടയിൽ പാറേമ്മൽ ലത്തീഫാണ് അറസ്റ്റിലായത്. 6 കിലോ കഞ്ചാവാണ് ലത്തീഫിന്റെ കയ്യിൽ നിന്നും പാലക്കാട് ടൗൺ നോർത്ത് പോലീസ് സബ് ഇൻസ്പെക്ടറും സംഘവും കണ്ടെടുത്തത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിന് രണ്ടു കേസുകളിൽ ശിക്ഷിക്കപ്പെടുകയും രണ്ടു കേസുകൾ നിലവിൽ വിചാരണയിൽ ഉള്ളയാളുമാണ് ലത്തീഫ്. അടിപിടി, മോഷണം എന്നീ കേസുകളും ലത്തീഫിന്റെ പേരിലുണ്ട്.
നിരവധി കേസുകളിൽ ഉൾപ്പെട്ട ലത്തീഫിനെതിരെ പെരുവണ്ണാമുഴി പോലീസ് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലത്തീഫിനെതിരെ കാപ്പ ചുമത്തിയിരുന്നു. ഇയാളെ ആറുമാസം കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. തടവുകഴിഞ്ഞ് ഫെബ്രുവരിയിലാണ് ഇയാൾ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.