വടകരപ്പോരിൽ ഷാഫി പറമ്പിലിന് വിജയം; ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം

Mail This Article
×
വടകര∙ വടകരയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി പറമ്പിലിന് വിജയം. 1,15,157 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിച്ചത്. എൽഡിഎഫിന്റെ കെ.കെ.ശൈലജ 4,37,333 വോട്ടുകൾ നേടി. കെ.കെ. ശൈലജയും ഷാഫി പറമ്പിലും തമ്മിൽ തീപാറിയ മത്സരമാണ് വടകരയിൽ നടന്നത്.
വോട്ടെണ്ണലിൽ ലീഡ് ഇടയ്ക്കിടെ മാറി മറിഞ്ഞെങ്കിലും ഷാഫി തിരിച്ചുവരവ് നടത്തുകയായിരുന്നു. വിജയം ഉറപ്പാണെന്നായിരുന്നു വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്ററിൽ എത്തിയ ഷാഫി പറമ്പിൽ പറഞ്ഞത്. അത് ശരിവയ്ക്കുന്ന രീതിയിലാണ് വടകരയിലെ വോട്ടെണ്ണൽ മുന്നേറിയത്.
English Summary:
Shafi Takes Commanding Lead in Vadakara with Over Twenty Thousand Votes
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.