മണിപ്പുരിൽ ബിജെപിക്കെതിരെ കനത്ത ജനരോഷം, തിരിച്ചടി; 2 സീറ്റും പിടിച്ചെടുത്ത് കോൺഗ്രസ്

Mail This Article
ഇംഫാൽ∙ കലാപം തകര്‍ത്ത മണിപ്പുരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്തെ രണ്ട് സീറ്റുകളായ ഇന്നർ മണിപ്പുരിലും ഔട്ടർ മണിപ്പുരിലും വലിയ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത്. 2014ൽ രണ്ട് സീറ്റുകളും കോൺഗ്രസിനാണ് ലഭിച്ചതെങ്കിലും 2019ൽ ഇരു സീറ്റുകളും എൻഡിഎ സഖ്യം നേടുകയായിരുന്നു.
-
Also Read
30 സീറ്റുകളിൽ ആധിപത്യം; മിന്നി ‘ഇന്ത്യ’
മെയ്ത്തികള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പുരില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. നാഗകളും കുക്കികളും മെയ്ത്തികളും ഉള്‍പ്പെടുന്ന ഔട്ടർ മണിപ്പുരിൽ എന്‍ഡിഎ സഖ്യകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. ഇന്നര്‍ മണിപ്പുരിലെ 10 ലക്ഷത്തോളം പേരില്‍ എട്ടു ലക്ഷത്തോളും പേരും മെയ്ത്തികളാണ്.
കലാപം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായിട്ടും തകര്‍ക്കപ്പെട്ട മണിപ്പുരി ജനതയുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഒന്നും ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രി ബിരേന്ദർ സിങ്ങും ബിജെപിയും കടുത്ത ജനരോഷമാണ് നേരിടുന്നതെന്ന് തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയത് ബിരേന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നാണ് പൊതുവായ ജനവികാരം. കലാപം അടിച്ചമർത്താൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യാതിരുന്നതും ബിജെപിയ്ക്ക് തിരിച്ചടിയായി.
മണിപ്പുരിന്റെ സ്വാധീനം മറ്റ് വടക്കുകിഴക്കൽ സംസ്ഥാനങ്ങളിലും മുതൽക്കൂട്ടായെന്നാണ് വിലയിരുത്തൽ. വരും നാളുകളിൽ ഈ സംസ്ഥാനങ്ങളിൽ ശ്രദ്ധനൽകി പ്രവർത്തിക്കാനാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും നീക്കം. കോൺഗ്രസ് നേടിയ വിജയം പ്രാദേശിക പാർട്ടികൾക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.