‘എല്ലാവരും പിഎംഎ സലാമാണെന്ന ധാരണ വേണ്ട; മുസ്‌ലിം ലീഗുമായി ചർച്ച നടത്തില്ല’

Mail This Article
×
കോഴിക്കോട്∙ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് മുസ്‌ലിം ലീഗിലേക്ക് പോകുമെന്ന് ശൂന്യതയിൽ നിന്ന് വാർത്തയുണ്ടാക്കിയവർ തന്റെ ചരിത്രവും പശ്ചാത്തലവും ശരിക്കു പഠിക്കാത്തവരാണെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ. എല്ലാവരും പിഎംഎ സലാമാണെന്ന ധാരണ തെറ്റാണെന്നും എംഎൽഎ പറഞ്ഞു.
‘‘വിദ്യാർഥി ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലെത്തിയ താൻ എല്ലാക്കാലത്തും ഇടതുപക്ഷ ആശയങ്ങളെ പിന്തുണച്ചയാളാണ്. ലീഗിന്റെ ഉപദ്രവങ്ങൾ കാരണം കണ്ണൂരിലേക്ക് പോകേണ്ടി വന്നയാളാണ്. ഒരുതരത്തിലും മുസ്‌ലിം ലീഗുമായി ചർച്ച നടത്തുകയില്ല. ആരോപണം ഉയർന്നപ്പോൾ അതു മുതലെടുക്കാൻ ലീഗ് ശ്രമിച്ചിട്ടുണ്ട്. അതിനുകാരണം ഇടതുമുന്നണിക്ക് ന്യൂനപക്ഷവിഭാഗത്തിൽ നിന്ന് കരുത്തുപകരുന്നത് ഐഎൻഎൽ ആണെന്നറിയാവുന്നതുകൊണ്ടാണ്’’– ദേവർകോവിൽ പറഞ്ഞു.
English Summary:
Ahamed Devarkovil Dismisses Speculation of Alliance with Muslim League
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.