തിരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിനു തിരിച്ചടിയല്ല: ഇ.പി.ജയരാജൻ

Mail This Article
×
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിനു തിരിച്ചടിയല്ലെന്നും സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലല്ല നടന്നതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ലോക്സഭാ തിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലല്ല. എന്നാൽ കൃത്യമായ പരിശോധനകൾ നടത്തി, കൂടുതൽ ബഹുജന പിന്തുണ ആർജിച്ച് സർക്കാർ മുന്നോട്ട് പോകുമെന്നും ജയരാജൻ പറഞ്ഞു.
സംസ്ഥാന സർക്കാരിനെ അടിസ്ഥാനപ്പെടുത്തി നടന്ന തിരഞ്ഞെടുപ്പല്ല ഇത്. ഇന്ത്യയിൽ ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള ജനകീയ ചിന്തയിൽ, അത് എളുപ്പത്തിൽ ആർക്കു കഴിയുമെന്ന ആലോചനയിൽ, യുഡിഎഫിന് അനുകൂലമായ പ്രതികരണമുണ്ടാവുകയായിരുന്നെന്നും ജയരാജൻ പറഞ്ഞു.
English Summary:
Lok Sabha Poll Results Not a Setback for the Left: EP Jayarajan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.