ഓപ്പറേഷൻ ബ്ലൂസ്റ്റാർ വാർഷികം: സുവർണക്ഷേത്രത്തിൽ ഖലിസ്ഥാൻ പ്രതിഷേധം; കേന്ദ്രസേനയെ വിന്യസിച്ചു
Mail This Article
×
അമൃത്‌സർ ∙ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 40–ാം വാർഷിക വേളയിൽ പഞ്ചാബിലെ സുവർണക്ഷേത്രത്തിൽ ഖലിസ്ഥാൻ പ്രതിഷേധം. ബിന്ദ്രൻവാലെയുടെ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുമാണ് വ്യാഴാഴ്ച രാവിലെമുതൽ സുവർണ ക്ഷേത്ര പരിസരത്ത് പ്രതിഷേധം തുടരുന്നത്.
ശിരോമണി അകാലിദൾ നേതാവ് സിമ്രൻജിത് സിങ് മാനും പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സുവർണ ക്ഷേത്രത്തിലും പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
English Summary:
Members of the Sikh community raise slogans inside the Golden Temple premises
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.