ADVERTISEMENT

ആലപ്പുഴ∙ മെഡിക്കൽ കോളജിൽ നവജാതശിശു മരിച്ചത് ചികിൽസാ പിഴവു കാരണമെന്ന് ആരോപണം. ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. വണ്ടാനം സ്വദേശി മനുവിന്റെ എട്ടു ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മനുവിന്റെ ഭാര്യ സൗമ്യയെ പ്രസവവേദനയുണ്ടായിട്ടും ലേബർ റൂമിലേക്ക് മാറ്റിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

  • Also Read

‘‘പ്രസവ സമയത്ത് കൊണ്ടുവന്നതാണ്. ഡോക്ടറെ കാണിച്ചപ്പോൾ ഗ്യാസിന്റെ പ്രശ്നമാണെന്നും പ്രസവിക്കാൻ സമയമായിട്ടില്ലെന്നുമാണ് പറഞ്ഞത്. രക്തസ്രാവം ഉണ്ടായപ്പോൾ വീണ്ടും ജീവനക്കാരോട് പറഞ്ഞു. സമയം ആയിട്ടില്ലെന്നു അവർ പറഞ്ഞു.

‘‘രക്തസ്രാവം കാരണം വേദന സഹിക്കാൻ വയ്യെന്നു പറഞ്ഞു കരഞ്ഞപ്പോഴാണ് ഡോക്ടർമാർ നോക്കിയത്. അപ്പോഴേക്കും പ്രസവിക്കുന്ന ഘട്ടമെത്തിയിരുന്നു. കുട്ടിയെ തുടർചികിൽസയ്ക്കായി മാറ്റി. ഡോക്ടർമാർ അതിനുശേഷം കുട്ടിയെ നന്നായി നോക്കി. ലേബർ റൂമിലുണ്ടായിരുന്നവർക്കാണ് പിഴവ് പറ്റിയത്.’’– ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
 

English Summary:

Newborn Baby Died in Alappuzha Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com